ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍

News Photo 1 - Europe - Otta Nottathil - France_400_schools_closed_as_student_protests_continue
പാരിസ്: സ്കൂളുകളിലെ ശോചനീയാവസ്ഥയ്ക്കും അധ്യാപകരുടെ കുറവിനുമെതിരെ ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍. പ്രതിഷേധം കനത്തതോടെ രാജ്യത്തുടനീളം 400~ലധികം സ്കൂളുകളാണ് അടച്ചിട്ടിരിക്കുന്നത്. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ഇതുവരെ ഏകദേശം 2,000ത്തോളം വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്ററ് ചെയ്തിട്ടുള്ളത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.കഴിഞ്ഞ മാസം പാരിസ് മേഖലയിലെ ഹൈസ്കൂളുകളില്‍ തുടങ്ങി ചെറിയ രീതിയില്‍ ആളിക്കത്തിയ പ്രക്ഷോഭമാണ് ഇപ്പോള്‍ ഫ്രാന്‍സ് മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങള്‍ :

പൂട്ടിയ സ്കൂളുകള്‍: 400~ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
അറസ്ററുകള്‍: രാജ്യവ്യാപകമായി 2,000~ത്തോളം പേര്‍ അറസ്ററില്‍.
പരിക്കേറ്റവര്‍: 40 ഹൈസ്കൂള്‍ പ്രിന്‍സിപ്പമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
നാശനഷ്ടങ്ങള്‍: ഒറ്റ റീജിയണില്‍ മാത്രം 25 ദശലക്ഷം യൂറോയുടെ നാശനഷ്ടം.

സമരത്തിന് പിന്നില്‍ എന്ത്?
ക്ളാസ്സ് മുറികളിലെ അമിത ജനക്കടക്ക്, അധ്യാപകരുടെ കുറവ്, ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, പഠന സാമഗ്രികളുടെ അപര്യാപ്തത എന്നിവയ്ക്കെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസമന്ത്രാലയം തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കുട്ടികളുടെ പ്രധാന പരാതി.എന്നാല്‍, പ്രക്ഷോഭത്തിലേക്ക് അക്രമകാരികള്‍ നുഴഞ്ഞുകയറി സമരം ഹൈജാക്ക് ചെയ്യുകയാണെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ഗെഫ്രെയുടെ പ്രതികരണം.വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്നും രക്ഷിതാക്കള്‍ കുട്ടികളെ തെരുവില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

രാഷ്ട്രീയ പോര്‍ക്കളമായി വിദ്യാര്‍ത്ഥി സമരം

സമരത്തിന് പിന്നില്‍ ഇടതുപക്ഷ പാര്‍ട്ടിയായ 'ല ഫ്രാന്‍സ് ഇന്‍സുമിസ്' ആണെന്നാണ് പ്രധാനമന്ത്രി സെബാസ്ററ്യന്‍ ലെകോര്‍നു ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ഇടതുപക്ഷ നേതാക്കള്‍ തള്ളി. എങ്കിലും എല്‍.എഫ്.ഐ നേതാവും 2027~ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ ജീന്‍~ലൂക്ക് മെലെഞ്ചോണ്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, "പോലീസ് ക്യാമ്പസുകളില്‍ നിന്ന് പിന്‍വാങ്ങുക, സമരത്തെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക" എന്നീ മുദ്രാവക്യങ്ങള്‍ ഉയര്‍ത്തി ഒക്ടോബര്‍ 6 ചൊവ്വാഴ്ച രാജ്യവ്യാപകമായി കൂറ്റന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിദ്യാര്‍ത്ഥി യൂണിയനുകള്‍.
- dated 02 Oct 2026

Comments:

Keywords: Europe - Otta Nottathil - France_400_schools_closed_as_student_protests_continue Europe - Otta Nottathil - France_400_schools_closed_as_student_protests_continue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം Recent or Hot News
ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്
നരേന്ദ്ര മോദി സ്ളോവാക്യയില്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം എളുപ്പമാക്കും